കൂത്താട്ടുകുളം : ദക്ഷിണേന്ത്യയിലെ തന്നെ പുരാതനവും വലുതുമായ കാര്‍ഷിക മാമാങ്കം കാക്കൂര്‍ കാളവയല്‍ 125 ന്റെ നിറവില്‍. കാളവയലിന്റെ പ്രധാന ആകര്‍ഷണമായ കാളയോട്ടം , മരമടി മത്സരങ്ങള്‍ ഇല്ലാതെയാണ് ഇക്കുറി ആഘോഷങ്ങള്‍ നടക്കുക. പകരം കുതിരവണ്ടികള്‍ കാളവയല്‍ നഗരി കീഴടക്കും.
ജല്ലിക്കെട്ട് ഉള്‍പ്പെടെയുള്ള മൃഗ വിനോദങ്ങള്‍ സുപ്രീംകോടതി തടഞ്ഞ സാഹചര്യത്തില്‍ കാളയോട്ടത്തിന് അനുമതി കിട്ടാനിടയില്ല. കാര്‍ഷിക ജീവിതത്തിന്റെ ഭാഗമായിരുന്ന കാളകളെ വര്‍ഷത്തിലൊരിക്കല്‍ മാറാ നും വില്‍ക്കാനുമായി ആരംഭിച്ച കാളവയല്‍ കാക്കൂര്‍ ആമ്പശ്ശേരി ക്കാവ് ദേവീക്ഷേത്രം തിരുമാറാടി എടപ്രക്കാവ് ഭഗവതീക്ഷേത്രം എന്നീ അമ്പലങ്ങളിലെ ഉത്സവനാളുകളായ കുംഭമാസത്തിലെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് നടത്തിവരുന്നത്.
കാളവയലിന്റെ ചരിത്രം വ്യക്തമാക്കുന്ന ശിലാലിഖിതം കാക്കൂരില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ഫെബ്രുവരി 22 മുതല്‍ 26 വരെയുള്ള തീയതികളിലാണ് ഇത്തവണത്തെ കാളവയല്‍. ഗ്രാമപഞ്ചായത്തും കാക്കൂര്‍ സാംസ്കാരിക വേദിയും സംയുക്തമായാണ് ആഘോഷത്തിന് നേതൃത്വം നല്‍കുന്നത്.
പുഷ്പമേള, സാംസ്കാരിക ഘോഷയാത്ര, കാര്‍ഷിക എക്സിബിഷന്, വടംവലി, കുതിരയോട്ട മത്സരം, ജോഡിക്കാള മത്സരം, മഡ്റേസ് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. സനല്‍ ബി മേനോന്, സൈബുമടക്കാലില്, ജോസ് മാത്യു എന്നിവര്‍ ഭാരവാഹികളായ ആഘോഷ കമ്മറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: