കോട്ടയം: എംജി സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ എബിവിപി വന്‍ മുന്നേറ്റം നടത്തി. മത്സരിച്ച മുഴുവന്‍ കലാലയങ്ങളിലും സീറ്റുകള്‍ നേടിയാണ് എബിവിപി സംഘടനാ ശേഷി തെളിയിച്ചത്. കക്ഷി രാഷ്ട്രീയത്തിന്റെ അധികാര പിന്‍ബലത്തിലും അക്രമരാഷ്ട്രീയത്തിലും എസ്എഫ്ഐയും കെഎസ്യുവും സൃഷ്ടിച്ച പ്രതിരോധങ്ങളെ തകര്‍ത്താണ് എബിവിപി വിജയം നേടിയത്. അനു, കിം കരുണാകരന്, സുജിത്ത് എന്നീ മൂന്ന് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്ന പരുമല ഡിബി കോളേജില്‍ മൂന്നു ജനറല്‍ സീറ്റുകളടക്കം അഞ്ച് സീറ്റുകളാണ് എബിവിപി നേടിയത്. ഒരു സീറ്റിനാണ് യൂണിയന് ഭരണം നഷ്ടമായത് തുടര്‍ച്ചയായ നാലാം വര്‍ഷവും കോന്നി,ചങ്ങനാശ്ശേരി എന്‍എസ്സ്എസ്സ് കോളേജുകളില്‍ എബിവിപി യൂണിയന് ഭരണം നിലനിര്‍ത്തി. കോട്ടയം എസ്എന്‍ കോളേജ് യൂണിയന് എബിവിപി ആദ്യമായി കരസ്ഥമാക്കിയത് വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു. കോന്നി എസ്എഎസ്, കോന്നി വിഎന്‍എസ്എസ്, തിരുവല്ല മാര്‍ത്തോമ, പത്തനംതിട്ട മൗണ്ട് സിയോണ്‍, പത്തനംതിട്ട സ്റ്റാസ്, ചങ്ങനാശ്ശേരി എസ്ബി, ചങ്ങനാശ്ശേരി എന്‍എസ്എസ് ബിഎഡ് സെന്റര്‍, കോട്ടയം ബസേലിയസ്, കാലടി ശ്രീശങ്കര, ആലുവ യുസി, മൂവാറ്റുപുഴ നിര്‍മ്മല, കോട്ടയം യൂണിവേഴ്സിറ്റി സ്റ്റാസ്, ഏറ്റുമാനൂര്‍ ലീഗല്‍ തോട്ട്സ്, കട്ടപ്പന ഗവ.കോളേജ് തുടങ്ങിയ കലാലയങ്ങളില്‍ ജനറല്‍ സീറ്റുകള്‍ കരസ്ഥമാക്കി. വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്ത എല്ലാവര്ക്കും എബിവിപി സംസ്ഥാന സമിതിയുടെ അഭിവാദ്യങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: