വൈക്കം: കോണ്‍ഗ്രസ് പരിപാടിയില്‍ ദേശീയ ഗാനം തെറ്റിച്ചു ചൊല്ലിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിച്ചു. ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കച്ചേരിക്കവലയില്‍ താലൂക്ക് ഓഫീസിനു മുന്‍വശത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ ദേശീയ ഗാനം ചൊല്ലിത്തുടങ്ങിയപ്പോഴാണ് പൊല്ലാപ്പുണ്ടായത്. ഗാനം ആലപിക്കുന്നതിനിടയില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടായതോടെ സംഗതി വഷളായി. യാത്രക്കാരും കേട്ടുനിന്നവരും കടക്കാരും ദേശീയഗാനം പരിപാടിയില്‍ ചൊല്ലുന്നത് നിര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: