കൊല്ലം: ജ്യേഷ്ഠനെ ടാപ്പിംഗ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും 25,000 രൂപാ പിഴയും. കുളക്കട തുരുത്തീലമ്പലത്ത് മഞ്ജുഭവ നില് വിജയന് പിളള(45)യെ കൊലപ്പെടുത്തിയ കേസിലാണ് അനുജന് ഉമേഷ് ഭവനില്‍ ഉണ്ണികൃഷ്ണപിളള(45)യെ കോടതി ശിക്ഷിച്ചത്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്. ശരത്ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതി ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും.
കേസിനാസ്പദമായ സംഭവം നടത് 2009 മെയ് 12ന് ഉച്ചയ്ക്ക് 3.30 നാണ്. കുടുംബ ഓഹരിത്തര്ക്കത്തെത്തുടര്ന്നുള്ള മുന്‍ വിരോധമാണ് കൃത്യത്തിന് കാരണമായത്. വിജയന്‍പിള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കൈയില്‍ കരുതിയിരുന്ന റബ്ബര്‍ ടാപ്പിംഗ് കത്തി വച്ച് നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിജയന്പിളളയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി
മരണപ്പെടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
കേസില്‍ വിജയന്‍പിളളയുടേയും ഉണ്ണികൃഷ്ണപിളളയുടേയും അമ്മ ജാനകി അമ്മ, സഹോദരി പൊന്നമ്മ, സഹോദരന് രാധാകൃഷ്ണപിളള എന്നിവര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. കേസിലെ 21 സാക്ഷികളില്‍ 16 പേരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. കൊട്ടിയം എന്‍. അജിത് കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്, അഡ്വ. ശരണ്യ. പി എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: