കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് ആട്രിബ്യൂഷന്‍ സോഫ്റ്റ്വെയര് കമ്പനിയായ വിഷ്വല്‍ ഐക്യുവിന് എച്ച്ആര്‍ മികവിനുള്ള ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് ലഭിച്ചു. മികച്ച എംപ്ലോയീ മാനേജ്മെന്റ് പരിഗണിച്ചാണ് അവാര്‍ഡ്.
ജീവനക്കാരോടുള്ള സമീപനവും മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്നതിലെ മികവും കണക്കിലെടുത്താണ് ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡിനായി സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.
മുന്‍ സുപ്രീം കോടതി ജഡ്ജിയും കോംപറ്റീഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ജസ്റ്റിസ് ഡോ. അരിജിത് പസായത്തും വ്യവസായ പ്രമുഖരും അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഇന്ത്യയില്‍നിന്ന് 367 കമ്പനികള്‍ പങ്കെടുത്തതില്‍ 20 കമ്പനികള്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: