വണ്ടിത്താവളം: മീനാക്ഷിപുരം വാണിജ്യനികുതി ചെക്പോസ്റ്റില്‍ ഭാരപരിശോധനാ സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് ഒരുവര്‍ഷം പിന്നിടുമ്പോള്‍ നികുതിയിനത്തില്‍ പ്രതിദിനം സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടമാവുന്നു.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് ദിവസവും നൂറുകണക്കിന് സിമന്റ് ലോറികളും ചരക്കുവാഹനങ്ങളും കടന്നുവരുന്ന പ്രധാനവഴിയാണിത്. അമിതഭാരവുമായി വരുന്ന ലോറികളുള്‍പ്പെടെ എല്ലാ ചരക്കുവാഹനങ്ങളും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് നല്കുന്ന ഭാരപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് ചെക്പോസ്റ്റ് കടന്നുപോകുന്നത്. മിക്കപ്പോഴും ഇത് വ്യാജബില്ലായിരിക്കും. ഭാരപരിശോധന മുടങ്ങിയതുമുതല്‍ ഇന്നുവരെ ഈ രീതിതന്നെയാണ് തുടരുന്നത്. ലക്ഷങ്ങളുടെ നികുതിനഷ്ടമാണ് സര്‍ക്കാരിനുണ്ടാവുന്നത്.
ചെക്പോസ്റ്റിനകത്ത് വേ ബ്രിഡ്ജിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡ് തകര്‍ന്ന നിലയിലാണ്. ഇതുകാരണം വാഹനങ്ങള്‍ വേ ബ്രിഡ്ജില്‍ പ്രവേശിക്കാനാവാത്ത സാഹചര്യമായിരുന്നു തുടക്കത്തില്‍. ഇത് നിരവധിതവണ ചെക്പോസ്റ്റ് ജീവനക്കാര്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നുവരെ പരിഗണന ഉണ്ടായിട്ടില്ല.
ഇക്കാരണത്താല്‍ മാസങ്ങളായി വേ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിലച്ചു. ഇപ്പോള്‍ പൂര്‍ണമായും ചെക്പോസ്റ്റില്‍ ഭാരപരിശോധന ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: