കൊച്ചി: കിസ് ഓഫ് ലവ് എന്ന പേരില്‍ എറണാകുളം പ്രസ് ക്ലബില്‍ വീഡിയോ ആല്‍ബം പുറത്തിറക്കി. സോഷ്യല്‍ മീഡിയയായ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ഒരു കൂട്ടം യുവാക്കളാണ് ആല്‍ബത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ ചുംബന സമരത്തെ അനുകൂലിക്കുന്നവരോ പ്രതികൂലിക്കുന്നവരുമായോ ഇതിനു യാതൊരു ബന്ധവുമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആല്‍ബത്തിന്റെ ആശയവും ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നത് വിനീത് റാം ആണ്. അജോബ്, സുധീഷ്, മഹാദേവന്, രേവതി, ഹാസിഫ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചനയ്ക്കു പിന്നില്‍ വിനീത്, സുധീപ്, സാംസണ്, മണികണ്ഠന് എന്നിവരാണ്. എ. ജെ. സാംസനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പണചെലവ് വളരെ കുറച്ചാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ. ആര്. രാഹുല്‍, വിനീത് റാം, കെ. പി. രാകേഷ്, മണികണ്ഠന്, വി. ആര്. ശ്രീകുമാര്‍, എ. ജെ. സാംസണ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: