പാലാ: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍, അഡ്വ. ആര്.എസ്. രാജീവ്, അഡ്വ. ഷൈജു, ജിജോ ജോസഫ്, ടി.ആര്. നരേന്ദ്രന്, എന്‍.കെ. ശശികുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലയിലെങ്ങും ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി. പാലായില്‍ നടന്ന പ്രകടനത്തില്‍ എസ്. സോമശേഖരന്‍, കെ.എന്‍. മോഹനന്, ജി. രഞ്ജിത്ത്, എന്‍.കെ. ശശികുമാര്‍, അനില്‍ നാഥ്, വിനീത് റ്റി.റ്റി, സി.എസ്. സിജു, വത്സല ഹരിദാസ്, ശുഭ സുന്ദര്‍ രാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: