ഇടുക്കി: സംയോജിത നീര്‍ത്തട പരിപാലനത്തിന് ഇടുക്കി ജില്ലയെ പ്രധാനമന്ത്രിയുടെ ജില്ലയായി തെരഞ്ഞെടുത്തു. 50 ജില്ലകള്‍ പ്രധാനമന്ത്രി പ്രത്യേക നിരീക്ഷിക്കുന്ന ജില്ലകളായി പ്രഖ്യാപിച്ചതിലാണ് ഇടുക്കി ഇടംപിടിച്ചത്. കേരളത്തില്‍ നിന്നും ഇടുക്കി മാത്രമാണ് ഇതിലുള്ളത്.
ഇടുക്കി ജില്ലയ്ക്ക് 10 പ്രോജക്ടുകളാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയ്ക്ക് ആകെ 43739 ഹെക്ടര്സ്ഥലത്ത് പ്രവര്‍ത്തികള്‍ക്കായി അനുമതി ലഭിച്ചു. 65 കോടി രൂപ പദ്ധതികള്‍ക്കാണ് ഇതനുസരിച്ച് ഇടുക്കിക്ക് അംഗീകാരം ലഭിച്ചത്.
കേന്ദ്രത്തിന്റെ പുതിയ സാമ്പത്തിക നയരൂപീകരണത്തിന്റെ ഭാഗമായി പദ്ധതികള്‍ക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് നേരിട്ട് നിരീക്ഷിക്കുന്നതിന് പബ്ലിക് ഫണ്ട് മോണിറ്ററിംഗ് സിസ്റ്റം (പിഎഫ്എംഎസ്) നിലവില്‍ വന്നു. പ്രത്യേക വെബ്സൈറ്റും ഇതിനായുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഇപ്രകാരം നേരിട്ട് നിരീക്ഷിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: