തിരുവനന്തപുരം : സംസ്ഥാനത്തെ വിധവകളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി വിധവാ ക്ഷേമ വികസന കമ്മീഷന് രൂപീകരിക്കണമെന്ന് വിധവാ ക്ഷേമ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ഡി. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിധവകളായ സ്ത്രീകളുടെ കൂട്ടായ്മയാണ് വിധവാ ക്ഷേമ സംഘം. കൂടാതെ വരുന്ന ബഡ്ജറ്റില്‍ വിധവകള്‍ക്കായി പ്രത്യേക ഫണ്ടും തൊഴില്‍ പാക്കേജ്, ഭവന നിര്‍മ്മാണ പദ്ധതി, അറുപത് കഴിഞ്ഞവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവ പരിഗണിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തൊഴില്‍ മേഖലകളില്‍ വിധവകള്‍ക്കും, അവരുടെ മക്കള്‍ക്കും പ്രത്യേക സംവരണം, വിധവ അഗതി പുന:രധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതോടൊപ്പം 2000 രൂപ പെന്ഷന് കൂടി അനുവദിക്കണമെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: