കൊച്ചി: കളമശ്ശേരിയില്‍ ദേശീയ പാത അതോറിറ്റിയുടെ ഓഫീസില്‍ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കേരളാ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ജീവനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജയ്സണ്‍ കൂപ്പറാണ് അറസ്റ്റിലായത്.
ജയ്സണ്‍ കൂപ്പറിനെ കൂടാതെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവര്‍ക്കെതിരെയും യു.എ.പി.എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടക്കുകയാണ്. വ്യാഴാഴ്ച്ച രാവിലെയാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: