കൊച്ചി: ആരോഗ്യ ഭാരതം എന്ന ലക്ഷ്യത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന ധവളപത്രം, ആരോഗ്യ ഭാരത് 2025, നാറ്റ് ഹെല്‍ത്ത് പുറത്തിറക്കി.
നാറ്റ് ഹെല്‍ത്ത് പ്രസിഡന്റ് ശിവിന്ദര്‍ മോഹന്‍ സിങ്ങ്, സെക്രട്ടറി ജനറല്‍ അന്ജന് ബോസ്, അഡീഷണല്‍ സെക്രട്ടറി നവിരീത് സിങ്ങ്, സിജി എച്ച് എസ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. പ്രതാപ് സി റെഡ്ഡി എന്നിവരാണ് ധവളപത്രം പ്രകാശനം ചെയ്തത്.
ആരോഗ്യ ഭാരതത്തിനുതകുന്ന നിര്‍ദ്ദേശങ്ങളാണ് ഇതിലെന്ന് ശിവിന്ദര്‍ മോഹന്‍ സിങ്ങ് പറഞ്ഞു. ബെയിന്‍ ആന്‍ഡ് കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് ധവളപത്രം തയ്യാറാക്കിയത്. ജനസംഖ്യയുടെ 70 ശതമാനത്തോളം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സില്ല.
ആയുഷിന്, നവജീവന്‍ ലഭ്യമാക്കണമെന്ന് നാറ്റ് ഹെല്‍ത്ത് ജനറല്‍ സെക്രട്ടറി അന്ജന് ബോസ് ആവശ്യപ്പെട്ടു. ഈ മേഖലയിലെ ചെലവ് ജിഡിപിയുടെ 2.5- മൂന്ന് ശതമാനം വര്‍ധിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: