ആലപ്പുഴ: ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ (46) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറോടെ കലവൂര്‍ ഐ.ടി കോളനിയിലെ വീടിന് മുന്നില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് പുതുവേ വെളിയില്‍ ഗോപിനാഥന് പിള്ളയുടെ മകനാണ് വേണുഗോപാല്‍. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് സംശയിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന യെമ്മാച്ചന്റെ കൊലപാതക കേസില്‍ പ്രതിപട്ടികയില്‍ ഉള്ള ആളാണ് വേണുഗോപാല്‍. ഇതാകാം കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു.
അക്രമിസംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടില്ല. മരാരിക്കുളം സിഐ കെജി. അനീഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കലവൂര്‍, മണ്ണഞ്ചേരി പ്രേദശത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: