കൊച്ചി: ഭരണഘടനയുടെ സവിശേഷതകളെക്കുറിച്ച് പ്രത്യേകം പഠനം നടത്താന്‍ സമിതികളെ നിയോഗിക്കണമെന്ന് ജസ്റ്റിസ് കെ. സുകുമാരന്‍ നിര്‍ദ്ദേശിച്ചു. കേരള ഹിസ്റ്ററി അസോസിയേഷന് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു ജസ്റ്റിസ് കെ. സുകുമാരന്‍.
സാമൂഹികനീതി, മൗലികചുമതലകള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ഹിസ്റ്ററി അസോസിയേഷന് പഠനസമിതികളെ നിയോഗിക്കും.
അസോസിയേഷന് പ്രസിഡന്റ് കെ. എല്‍. മോഹനവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എന്‍. അശോക്കുമാര്, ട്രഷറര്‍ പി. എ. മഹ്ബൂബ്, വൈസ് പ്രസിഡന്റുമാരായ ഡോ. ചാള്‍സ് ഡയസ്, പ്രൊഫ. പി. എ. ഇബ്രാഹിംകുട്ടി, ജോ. സെക്രട്ടറി എന്‍. എം. ഹസന്, പി. എം. ഷംസുദ്ദീന്, ഡോ. ആര്. ശ്രീകുമാര്‍, സി. പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഹിസ്റ്ററി അസോസിയേഷന് ജോ. സെക്രട്ടറിയായിരുന്ന എന്‍. പുരുഷോത്തമ മല്ലയ്യക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതില്‍ പ്രമേയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി. ക്വിസ് മത്സരത്തിലെ വിജയികളായ അമൃത മേത്തര്‍, കെ.ഐ. ഷഹനാബീവി (ആലുവ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍), ഐറിന് ജോണ്സണ്, ബിനീത തോമസ് (സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്കൂള്‍, എറണാകുളം), ബിജോയ് സെബാസ്റ്റ്യന്‍, എം. വിഷ്ണു (സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ പള്ളൂരുത്തി) എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ ജസ്റ്റിസ് കെ. സുകുമാരന്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: