ഹരിപ്പാട്: ആത്മീയ മാര്‍ഗദര്‍ശിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ശ്രീ എം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് മയൂര സന്ദേശത്തിന്റെ നാടായ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും മണ്ണാറശാലയിലും സ്വീകരണം നല്കി. വിവേകാനന്ദ സ്വാമികളുടെ ജന്മദിനമായ ജനുവരി 12ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച പദയാത്ര ഇന്നലെ രാവിലെയാണ് ഹരിപ്പാട് ക്ഷേത്ര നഗരിയില്‍ എത്തിയത
മോഹനന് ആറ്റുപുറം, വിമലാ കാര്‍ണവര്‍, പ്രസന്നകുമാര്‍, അമൃതം ഗോപാലകൃഷ്ണന്, ഡോ. ശാരദ, രാജേഷ്, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് മണ്ണാറശാലയില്‍ എത്തിയ യാത്രയെ ഭക്തജനങ്ങള്‍ സ്വീകരിച്ചു. വൈകിട്ട് മണ്ണാറശാല യുപി സ്കൂളില്‍ ശ്രീ എം ന്റെ നേതൃത്വത്തില്‍ ആത്മീയ പ്രഭാഷണവും സത്സംഗവും നടന്നു.
ഇന്ന് രാവിലെ ഒന്‍പതു മുതല്‍ 11 വരെ മണ്ണാറശാല ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തുള്ള ചുള്ളിപ്പനവേലില് ഇല്ലത്ത് ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. നാളെ പുലര്‍ച്ചെ 5.30ന് പുറപ്പെടുന്ന യാത്ര മാന്നാര്‍ വഴി പരുമലയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: