കോട്ടയം: നൂറ്റിമൂന്നാമത് അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി ഒന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദുമതമഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പാ മണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജ നഗറില്‍ ഫെബ്രുവരി എട്ട് വരെയാണ് ഹിന്ദുമത പരിഷത്ത് നടക്കുന്നത്.
ഒന്നിന് ഉച്ചയ്ക്ക് 3 ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷതവഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്, റ്റി.കെ.എ. നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സത്സംഗ ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ.എം അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 7 ന് സ്വാമി സച്ചിദാനന്ദയും ഡോ. എം.ആര്. ഗോപാലകൃഷ്ണന് നായരും പ്രഭാഷണം നടത്തും.
സ്വാമി ചിദ്ഭവാനന്ദ സരസ്വതി, അഡ്വ. ജയസൂര്യന്‍ പാലാ, ഡോ. അനില്‍കുമാര്‍, സ്വാമി ഉദിത് ചൈതന്യ, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലടീച്ചര്‍, ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, സ്വാമി വേദാനന്ദസരസ്വതി, ഡോ. എന്‍. ഗോപാലകൃഷ്ണന്, സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഡോ.കെ.എസ്. രാധാകൃഷ്ണന്, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
3 ന് ഉച്ചയ്ക്ക് 3 ന് സാംസ്കാരിക സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. നാലാം ദിവസം ഉച്ചയ്ക്ക് 3 ന് നടക്കുന്ന അയ്യപ്പഭക്ത സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചാം ദിവസം ഉച്ചയ്ക്ക് 3 ന് നടക്കുന്ന യുവജനസമ്മേളനം സ്വാമിനി ജ്ഞാനാഭനിഷ്ഠയും ആറാം ദിവസം ഉച്ചയ്ക്ക് 3 നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനം കണ്ണൂര്‍ അമൃതാനന്ദമയീമഠത്തിലെ സ്വാമി അമൃതകൃപാനന്ദ പുരിയും ഏഴാം ദിവസം ഉച്ചയ്ക്ക് 3 ന് വനിതാ സമ്മേളനം കുടുംബശ്രീമിഷന് ഡയറക്ടര്‍ കെ.സി വത്സലകുമാരിയും ഉദ്ഘാടനം ചെയ്യും.
8 ന് രാവിലെ 10 ന് നടക്കുന്ന മതപാഠശാല, ബാലഗോകുല സമ്മേളനം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ റ്റി.പി രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3 ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യപ്രഭാഷണവും ശ്രീമൂകാംബികക്ഷേത്രത്തിലെ മുഖ്യപൂജാരി മഞ്ജുനാഥ് അഡിഗ അനുഗ്രഹപ്രഭാഷണവും നടത്തും.
വൈകിട്ട് 6 ന് മഞ്ജുനാഥ അഡിഗ നയിക്കുന്ന ശ്രീ മൂകാംബിക പൂജയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭക്തിഗാനസുധ.
പത്രസമ്മേളനത്തില്‍ ഹിന്ദുമതമഹാമണ്ഡലം ജോയിന്റ് സെക്രട്ടറി റ്റി.എന്‍ രാജശേഖരന്‍പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ സത്യന് നായര്‍, കെ.എന്‍ സദാശിവന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: