കോട്ടയം: ആറന്മുള മിച്ചഭൂമി വിലനിശ്ചയിച്ച് കെജിഎസ് ഗ്രൂപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു.
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ നീതി കര്‍മ്മ സമിതി സംസ്ഥാന കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി ഭാസ്കരന് അധ്യക്ഷതവഹിച്ചു.
രൂപമാറ്റം വരുത്തി കരഭൂമി ആക്കിയ നെല്‍ വയലുകളും നീര്‍ച്ചാലുകളും തണ്ണീര്‍തടങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ നീതിയുടെ കാവലാളാകേണ്ട ഭരണകൂടം തകിടം മറിച്ചു. മിച്ചഭൂമി ഭൂരഹിത പാര്ശ്വവല്കൃത ജനസമൂഹത്തിന് നല്‍കണമെന്ന നിയമത്തിന്റെ നിഷേധം കൂടിയാണ് സര്‍ക്കാരിന്റെ നടപടി.
സര്‍ക്കാരിന്റെ ധിക്കാരപരവും, വഞ്ചനാപരവുമായ നിലപാടിനെ എന്തു വിലകൊടുത്തും ഹൈന്ദവസമൂഹം ചെറുത്ത് തോല്പിക്കാന് തയ്യാറാകണമെന്ന് ഇ.എസ് ബിജു പറഞ്ഞു.
സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെയും ഭൂപ്രശ്നങ്ങളിന്മേലുള്ള അവസരവാദ നടപടികള്‍ക്കെതിരെയും, പട്ടികജാതി വര്ഗ്ഗങ്ങക്കെതിരെയുള്ള അവഗണനക്കെതിരെയും െഫബ്രുവരി 28 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുവാനും യോഗം തീരുമാനിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സുശീല്‍കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്മാരായ കല്ലറ പ്രശാന്ത്, തഴവ സഹദേവന്, അഡ്വ. വി. പത്മനാഭന്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം.കെ വാസുദേവന്‍, തമ്പി പട്ടശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: