ആലപ്പുഴ: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന് ജനുവരി 28ന് കൊടിയേറും. രാത്രി 9.45ന് കോരുത്തോട് ബാലകൃഷ്ണന് തന്ത്രി കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് കൊടിയേറ്റ് സദ്യ. 29ന് രാത്രി ഭക്തിഗാനാമൃതം. 30ന് വൈകിട്ട് 5.30ന് ഓട്ടന്തുള്ളല്. 7.30ന് നൃത്തം. രാത്രി ഒന്‍പതിന് നാടന്‍പാട്ടും ദൃശ്യാവിഷ്ക്കരണങ്ങളും.
31ന് രാത്രി കഥാപ്രസംഗം. ഫെബ്രുവരി ഒന്നിന് രാത്രി നൃത്തം. ഒന്‍പതിന് ഹാസ്യകഥാപ്രസംഗം. രണ്ടിന് രാത്രി ഇന്ദ്രജാലം. മൂന്നിന് ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളം. രാത്രി തിരുവാതിര. 7.45ന് സംഗീതസദസ്. ഒന്‍പതിന് ക്ലാസിക്കല്‍ നൃത്തം. നാലിന് വൈകിട്ട് ഭക്തിഗാനസുധ. ഒന്‍പതിന് നൃത്തം. അഞ്ചിന് രാത്രി തിരുവാതിര. ഒന്‍പതിന് നൃത്തോല്സവം.
ആറിന് വൈകിട്ട് ആത്മീയപ്രഭാഷണം. ഏഴിന് നൃത്തോല്സവം. ഏഴിന് വൈകിട്ട് ആത്മീയ പ്രഭാഷണം. രാത്രി ഗാനമേള. എട്ടിന് വൈകിട്ട് ഡ്രം സോളോ. 7.30ന് സംഗീതസന്ധ്യ. 9.30ന് കഥാപ്രസംഗം. ഒന്‍പതിന് വൈകിട്ട് നടനവര്‍ഷിണി. 8.30ന് മൃദുലഗാനസന്ധ്യ. 10ന് വൈകിട്ട് ആത്മീയപ്രഭാഷണം. 7.30ന് ത്രീമെന്‍ ഓള്‍ഡ് മെലഡി. 9.30ന് നൃത്തം. 11ന് താലിചാര്‍ത്ത് ഉല്‍സവം. രാവിലെ 7.30ന് സംഗീതഭജന. ഒന്‍പതിന് നാരായണീയ പാരായണം. ഉച്ചയ്ക്ക് പട്ടുംതാലിയും ചാര്‍ത്ത്. വൈകിട്ട് ഏഴിന് വണ്‍ മാന്‍ ഷോ. എട്ടിന് ഗാനമേള.
12ന് വൈകിട്ട് നാട്ടുപാട്ട് ഉല്‍സവം. 13ന് രാത്രി ഒന്‍പതിന് നവീന ഗാനമേള. 14ന് വൈകിട്ട് നൃത്തം. രാത്രി ഭക്തിഗാനമേള. 15ന് വൈകിട്ട് തെക്കേ ചേരുവാരതാലപ്പൊലി. രാത്രി 10ന് നാടകം. 16ന് വടക്കേചേരുവാര ഉല്‍സവം. രാവിലെ 7.30ന് ശ്രീബലി. എട്ടിന് സംഗീതസദസ്. ഉച്ചയ്ക്ക് ഓട്ടന്തുള്ളല്. ഉച്ചയ്ക്ക് രണ്ടിന് ആത്മീയപ്രഭാഷണം. വൈകിട്ട് കാഴ്ചശ്രീബലി. രാത്രി 10ന് സംഗീതസദസ്. 11ന് പള്ളിവേട്ട. 12ന് നാടകം.
17ന് രാവിലെ ഏഴിന് സോപാനസംഗീതം. എട്ടിന് നാമാര്‍ച്ചന. 10ന് ഭക്തിഗാനസുധ. ഉച്ചയ്ക്ക് ഓട്ടന്തുള്ളല്. രണ്ടിന് കൊടിമരച്ചുവട്ടില്‍ കുരുതി. 2.30ന് ആത്മീയപ്രഭാഷണം. വൈകിട്ട് നാലിന് കാഴ്ചശ്രീബലി. രാത്രി ഒന്‍പതിന് ദീപക്കാഴ്ച. 10.30ന് നൃത്തസംഗീത നാടകം. പുലര്‍ച്ചെ ഒന്നിന് ഗരുഢന്‍തൂക്കം. അഞ്ചിന് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: