തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ദേശീയ ഗെയിംസിനുള്ള വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്.
നിലവിളക്ക് കൊളുത്താന്‍ തുടങ്ങുന്നതിനിടെയാണ് 15 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും കരിങ്കൊടിയുമായി എഴുന്നേറ്റത്. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉടന്‍ തന്നെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. പിന്നീടാണ് മുഖ്യമന്ത്രി ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: