കൊച്ചി: അമ്പത്തഞ്ചു ദിവസം നീണ്ട ജികെഎസ്എഫ്് സമാപിച്ചു. ജനുവരി 15ന് അവസാനിക്കേണ്ടിയിരുന്ന മേളവ്യാപാരസംഘടനകളുടെആവശ്യത്തെ തുടര്‍ന്ന് 10 ദിവസം നീട്ടുകയായിരുന്നു. 5000 ത്തിലധികം വ്യാപാരസ്ഥാപനങ്ങള്‍ പങ്കാളികളായ ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ 50ലക്ഷം കൂപ്പണുകളാണ് വില്‍പ്പന ലക്ഷ്യമാക്കിയിരുന്നതെങ്കിലും 55 ലക്ഷംകൂപ്പണുകള് വിറ്റഴിഞ്ഞു. ജികെഎസ്എഫ് സമ്മാന കൂപ്പണുകളിലൂടെ, 2200 കോടിരൂപയുടെവ്യാപാരം രേഖപ്പെടുത്തിയതായിട്ടാണ് പ്രാഥമിക കണക്കുകള്‍. ഇതിലൂടെസര്ക്കാരിന്റെ റവന്യൂ വരുമാനത്തിലുംഗണ്യമായ വര്‍ദ്ധനവുണ്ടാകും.
ആദ്യമായി മേളയില്‍ പങ്കെടുത്ത കുടുംബശ്രീക്ക് ഏഴര ലക്ഷത്തോളം രൂപ വരുമാനമുണ്ടായി. കൂപ്പണ്‍ വിതരണത്തില്‍ തിരുവനന്തപുരം ജില്ലയാണ്ഒന്നാമത്, വ്യാപാരസ്ഥാപനങ്ങളുടെരജിസ്ട്രേഷനില്മലപ്പുറവും. 10 കോടിയിലധികം രൂപ സമ്മാനമായി നല്കിയസീസണ് എട്ടില്‍ ഏതാണ്ട് നാലു ലക്ഷത്തിലധികം പേര് സമ്മാനര്‍ഹരായി. രണ്ടു കോടിയിലധികം രൂപ വിവിധ സ്പോണ്സര്ഷിപ്പുകളായി ഇത്തവണത്തെ മേളക്ക്ലഭിച്ചു.
പ്രാദേശികഫെസ്റ്റിവലുകളായിസംഘടിക്കപ്പെട്ട കരുനാഗപ്പള്ളിഷോപ്പിംങ്ങ് ഫെസ്റ്റിവലും, അഴീക്കല്‍ ബീച്ച്ഫെസ്റ്റിവലും ചവറ ഹസ്ത സുമം ക്രാഫ്റ്റ്ഫെസ്റ്റിവലും വിജയമായിരുന്നു. ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ സമാപനം ഫെബ്രുവരി 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേളയുടെ മെഗാ നറുക്കെടുപ്പും നിര്‍വഹിക്കും.
തദ്ദേശീയ ഉല്പ്പന്നങ്ങളുടെസ്ഥായിയായവിപണനം സാധ്യമാക്കുന്നതിന് ‘ജികെഎസ്എഫ് പ്ലസ്’ എന്ന പേരില്‍ ഒരുഫോളോ അപ് പദ്ധതിക്ക് തുടക്കംകുറിക്കുകയാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖമായ നാലു ഷോപ്പിംഗ് മാളുകളില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നതിനുള്ള പ്രത്യേക പവലിയനുകള്‍ സ്ഥിരം സംവിധാനമായി ആരംഭിക്കുവാന്‍ തീരുമാനമായിട്ടുണ്ടെന്ന് ജികെഎസ്എഫ്ഡയറക്ടര് കെ.എം. അനില്‍ മുഹമ്മദ് പറഞ്ഞു. ആദ്യ നാട്ടുവിപണി കരുനാഗപ്പള്ളി കെസി സെന്റെറില്‍ മന്ത്രി ഡോ. എം. കെ. മുനീര്‍ ഫെബ്രുവരി 11 ന് ഉല്‍ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: