അഗര്‍ത്തല: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മുഖാമുഖത്തില്‍ കേരളവും ത്രിപുരയും സമനിലയില്‍ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ ത്രിപുര 9 വിക്കറ്റ് കളഞ്ഞ് 295 റണ്‍സെടുത്തു. ബിഷാല്‍ ഘോഷ് (82), നിരുപം സെന്‍ ചൗധരി (72 നോട്ടൗട്ട്) എന്നിവര്‍ അവരുടെ പ്രധാന സ്കോറര്‍മാര്‍. ബന്തി റോയ് 35ഉം അഭിജിത് ഡേ 30ഉം റണ്‍സ് വീതമെടുത്തു. കേരളത്തിന് വേണ്ടി അമിത് വര്‍മ്മ അഞ്ചും സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു; ത്രിപുരയ്ക്ക് ഒന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: