കോഴിക്കോട്: ഭാരതത്തിലെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും പൂര്‍വ്വീകര്‍ ഹിന്ദുക്കളാണെന്നും ആ യാഥാര്‍ത്ഥ്യം ന്യൂനപക്ഷ സമൂഹത്തില്‍ തിരിച്ചു കൊണ്ടുവരണമെന്നും വിഎച്ച്പി അന്തര്‍ദ്ദേശീയ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. വിഎച്ച് പി സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ഹിന്ദു മഹാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാമയുടെ വരവിന് മുമ്പ്, ഭാരതത്തില്‍ ഉണ്ടായിരുന്നത് ഹിന്ദുക്കള്‍ മാത്രമായിരുന്നു. എട്ടാം നൂറ്റാണ്ടിന് ശേഷമുണ്ടായിരുന്ന വ്യാപക മതപരിവര്‍ത്തനത്തിനു ശേഷമാണ് ക്ഷേത്രാരാധനയില്‍ വിശ്വസിച്ചിരുന്ന ചിലര്‍ മറ്റു മഹാത്മാക്കളുടെ ആരാധനാലയങ്ങളില്‍ പോയിത്തുടങ്ങിയത്. മതം മാറിയെങ്കിലും അവരുടെ പൂര്‍വ്വീകര്‍ മാറുന്നില്ല. മതംമാറ്റം ചെയ്യപ്പെട്ടവരുടെ പൂര്‍വ്വീകര്‍ ഹിന്ദുക്കളായിരുന്നു. അവരുടെ സിരകളില്‍ ഹൈന്ദവരക്തം തന്നെയാണ്. അവരെ ആ വിചാരത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം. അദ്ദേഹം പറഞ്ഞു.
വൈവിദ്ധ്യപൂര്‍ണ്ണമായ സമൂഹത്തിന്റെ വൈവിദ്ധ്യങ്ങളുടെ വേരറുക്കാനുള്ള ശ്രമം തടയണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമൂഹത്തെ ഏകവിളത്തോട്ടമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റേത് മാത്രമാണ് ശരി എന്ന പിടിവാശി ഭാരതത്തിന്റെ ചിന്തയല്ല സ്വാമി പറഞ്ഞു.
എന്‍. ബാബുസാമി അദ്ധ്യക്ഷത വഹിച്ചു. എസ്ജെആര്‍ കുമാര്‍, പി.ടി.എസ്. ഉണ്ണി, കെ.എന്‍ വെങ്കിടേശ്വരന്, സ്വാമി ഭക്താനന്ദസരസ്വതി, വി. മോഹനന്, ബി.ആര്. ബലരാമന്, എം.സി. വത്സന്, പി. ജിജേന്ദ്രന്‍, ജെ. സേതുമാധവന്, പൂമഠം രാഘവന്, ഇ. അജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: