ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം തുറന്നുകാട്ടി എഎപി നേതാവ് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത് അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കും തിരിച്ചടിയായി. ക്രിമിനലുകളായ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിച്ചത് തെറ്റാണെന്നും ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ ആരോപണം പാര്‍ട്ടിയുടെ ആഭ്യന്തര ലോക്പാല്‍ സംവിധാനത്തില്‍ അന്വേഷിക്കണമെന്നും പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടിട്ടുണ്ട്. കിരണ്‍ബേദിയെ പ്രകീര്‍ത്തിച്ച് ശാന്തിഭൂഷണ്‍ പ്രസ്താവന നടത്തിയതിനു പിന്നാലെ എഎപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത് എഎപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി. ആകാശത്തു നിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളാണ് പലയിടത്തും എഎപിക്കുവേണ്ടി മത്സരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് പറയുന്നു.
എഎപി സ്ഥാനാര്‍ത്ഥികളായ പന്ത്രണ്ടുപേരുടെ പട്ടികയാണ് പ്രശാന്ത് ഭൂഷണ് പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ഇവരില്‍ മെഹ്റോളിയിലെ സ്ഥാനാര്‍ത്ഥി ഗോവര്ദ്ധന് സിങിനെയും മുണ്ട്കയിലെ സ്ഥാനാര്‍ത്ഥി രജീന്ദര്‍ ദബസിനെയും അവസാന നിമിഷം എഎപി പിന്‍വലിച്ചിരുന്നു. ബാക്കി പത്തുപേരെക്കൂടി ഉടന്‍ ഒഴിവാക്കണമെന്നാണ് പ്രശാന്ത് ഭൂഷണിന്റെ നിലപാട്.
പാലം മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥി ഭാവന ഗൗറിന് നല്കിയ 6 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് ഫണ്ട് അവര്‍ തിരിമറി നടത്തിയെന്ന പരാതിയുണ്ട്. കൂടാതെ ജില്ലാ കോടതിയില്‍ ഇവര്‍ക്കെതിരെ ഭൂമിതട്ടിയെടുക്കല്‍ കേസ് നിലവിലുണ്ട്. ആര്‍കെ പുരത്തെ എഎപി സ്ഥാനാര്‍ത്ഥി പ്രമീളാ ടോക്കസിനെതിരെ ദളിത് സ്ത്രീയെ മര്‍ദ്ദിച്ചെന്ന കേസ് നിലവിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ മുനീര്‍ക്ക മേഖലയില്‍നിന്നും ഓടിക്കണമെന്ന് ഖാപ് പഞ്ചായത്ത് വിളിച്ച് പ്രഖ്യാപിച്ചതിന് വിവാദനായകനായി മാറിയ ധീരജ് ടോക്കസിന്റെ ഭാര്യയാണ് പ്രമീള. ഇതും മണ്ഡലത്തിലെ എഎപി പ്രവര്‍ത്തകരെപ്പോലും അതൃപ്തരാക്കുന്നുണ്ട്. ഇരുവര്‍ക്കുമായി 73 കോടിയുടെ വിലമതിക്കുന്ന നിരവധി വീടുകള്‍ ദല്‍ഹി നഗരത്തിലുണ്ട്.
ഛത്തര്‍പൂരിലെ സ്ഥാനാര്‍ത്ഥി കര്‍ത്താര്‍ സിങ് തന്‍വാര്‍ ആയിരം കോടി ആസ്തിയുള്ള ഭൂമാഫിയാ തലവനാണെന്നാണ് പ്രശാന്ത് ഭൂഷണ് പറയുന്നത്. ദല്‍ഹി നഗരത്തിനു പുറത്തുള്ള ഗ്രാമങ്ങളെ വിലയ്ക്കെടുത്ത് വിറ്റു കാശാക്കുന്ന തന്‍വാറിനെതിരെ വിജിലന്‍സ്, ലോകായുക്ത, സിബിഐ എന്നിവയിലെല്ലാം പരാതി നിലവിലുണ്ട്.
തുഗ്ലക്കാബാദിലെ സ്ഥാനാര്‍ത്ഥി രാംപല്വാനെതിരെ പ്രചാരണം നടത്താന്‍ പോലും കോണ്‍ഗ്രസ്-ബിജെപി സ്ഥാനാര്‍ത്ഥികള്‍ മടിക്കുന്നുണ്ട്. അത്രയധികം ഗുണ്ടാ പശ്ചാത്തലമുള്ളയാളാണ് രാം പല്‍വാന്‍. പത്രികയ്ക്കൊപ്പം രണ്ട് എഫ്ഐആറുകള്‍ തനിക്കെതിരെ നിലവിലുണ്ടെന്ന് രാംപല്വാന് പറയുന്നെങ്കിലും നാലിലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാദ്ലിയിലെ എഎപി സ്ഥാനാര്‍ത്ഥി അജേഷ് യാദവ് 2008ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയും 2014ല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കുവേണ്ടി പ്രവര്‍ത്തിച്ചയാളുമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റായിരുന്ന നേതാവാണാ അജേഷ്. ദ്വാരകയിലും രോഹിണിയിലുമായി പത്ത് അപ്പാര്‍ട്ടുമെന്റുകളുണ്ട്. അജേഷിന്റെ സഹോദരനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നിലവിലുണ്ട്.

നരേലയിലെ ശരദ് ചൗഹാന്, മുഫ്തഫാബാദിലെ ഹാജി യൂനിസ്, ഷീലാംപൂരിലെ ഹാജി ഇഷ്താഖ് അഹമ്മദ് എന്നീവര്‍ക്കെതിരെ അനധികൃത ഭൂമികച്ചവടം, ഭൂമി തട്ടിയെടുക്കല്‍, മോഷണം എന്നീ കേസുകളും നിലവിലുണ്ടെന്ന് പ്രശാന്ത് ഭൂഷണ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: