കൊച്ചി: ലൈഫ് സ്റ്റൈല്‍ ഉല്പന്ന ദാതാക്കളായ എച്ച് ആന്ഡ്ആര് ജോണ്സണ്, ബാത്ത്റൂം ടാപ്പുകളുടെ പ്രീമിയം ശേഖരം വിപണിയിലെത്തിച്ചു. ഉപഭോക്താവിന്റെ എല്ലാവിധ സുഖസൗകര്യങ്ങള്‍ക്കും അനുസൃതമായി, എലൈറ്റ് ശേഖരത്തില്‍ ക്രോം പ്ലെയ്റ്റ് ചെയ്ത മികച്ച ഗുണമേന്മയുള്ള പിച്ചളയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതോടൊപ്പം വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെയും സൂക്ഷിക്കും.
ജലസംരക്ഷണ സാങ്കേതിക വിദ്യയും തെര്‍മോസ്റ്റാറ്റ് കണ്ട്രോളും ആണ് മറ്റ് പ്രത്യേകതകള്‍. ജമ്മുകാശ്മീരിലെ സാംബായിലെ ഫാക്ടറിയിലാണ് എലൈറ്റ് ശേഖരം രൂപകല്പന ചെയ്തു നിര്‍മിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള പുതിയ ശ്രേണിയ്ക്ക് 10 കൊല്ലത്തെ വാറന്റിയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: