ന്യൂദല്‍ഹി: പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ ടാറ്റ, ജിന്‍ഡാല്‍, മിത്തല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം.
മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് ആക്രമണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍. ബ്ലോഗ് നിരീക്ഷിച്ച ഇന്റലിജന്‍സ് ബ്യൂറോ ദേശീയ ഗെയിംസിന്റെ പ്ശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലേത് ഉള്‍പ്പടെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളെക്കുറിച്ചും മാവോയിസ്റ്റ് നിലപാടുകളും അറിയിക്കുന്ന ബ്ലോഗിലാണ് കുത്തക കമ്പനികള്‍ക്കെതിരേ ആക്രമണത്തിന് ആഹ്വാനം. ടാറ്റയുടെയും ജിന്‍ഡാലിന്റെയും മിത്തലിന്റെയും സ്ഥാപനങ്ങള്‍ക്കു നേരെ ഈ മാസം 29 ന് ആക്രമണമോ പ്രകടനങ്ങളോ നടത്താന്‍ ഇതില്‍ പ്രത്യേകമായി ആഹ്വാനമുണ്ട്.
29 മുതല്‍ 31 വരെ രാജ്യാന്തര കലാപദിനമായി ആചരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് സന്ദേശം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്.
ബ്ലോഗ് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബ്ലോഗ് സന്ദേശത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കേരളത്തില്‍ ദേശീയ ഗെയിംസ് 31 ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: