കോട്ടയം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.ഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് .
കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചിലയിടങ്ങളില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇതേവിഷയത്തില്‍ പാലാ സ്തംഭിക്കുന്നത്. മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലെ യു.ഡി.എഫ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: