കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കോഴിമോഷണം വ്യാപകം. ജനങ്ങള്‍ ഭീതിയില്‍. കരുനാഗപ്പള്ളി പോലീസ് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്കി. കഴിഞ്ഞ ഒരാഴ്ചക്കാലമായി കുലശേഖരപുരം നീലിക്കുളം, മണ്ണടിശ്ശേരി, പുന്നക്കുളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കോഴിമോഷണവും രാത്രി സമയങ്ങളില്‍ വീടുകളിലെത്തി കോഴികളെ കൂട്ടമായി കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യുന്നത് പതിവാകുന്നു.
കുലശേഖരപുരം നീലിക്കുളം പീടികതറയില്‍ കിഴക്കതില്‍ സൈനബയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തുകോഴികളെ രാത്രിയില്‍ കടന്നുകയറി സാമൂഹ്യവിരുദ്ധര്‍ കഴുത്തുഞെരിച്ചു കൊന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഒമ്പത് വീടുകളില്‍ നിന്നും മുപ്പതോളം കോഴികളെ മോഷ്ടിച്ചുകൊണ്ടുപോയതായും പരാതി.
തെങ്ങില്‍ നിന്നും കരിക്ക് ഇട്ടുകൊണ്ടുപോകുന്നതായും പറയുന്നു. ദേശീയപാതയോരത്ത് പുത്തന്‍തെരുവ് ഭാഗത്ത് പ്രവര്‍ത്തിച്ചുവന്ന ബിവറേജസ് ഔട്ട്ലെറ്റ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെയാണ് പ്രദേശത്ത് മോഷണങ്ങളും കവര്‍ച്ചകളും സംഘംചേര്‍ന്ന് ആക്രമണങ്ങളും നടത്തുന്നതെന്ന് മുതിര്‍ന്നവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: