കുമ്പളം: യുവാക്കള്‍ ലഹരിയുടെ മാസ്മരികതയില്‍ അമിതവേഗതയില്‍ ബൈക്ക് ഓടിച്ച് രണ്ട് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. കുമ്പളം പുറക്കേഴത്ത് വിന്‍സന്റ് (62), കുമ്പളം വട്ടത്തറ സുനിലിന്റെ മകള്‍ ശിവഗംഗ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ കുമ്പളം മഹാത്മാ ജംഗ്ഷനില്‍ വച്ച് വിന്‍സന്റ് സഞ്ചരിച്ച സൈക്കിളില്‍ അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. വിന്‍സന്റിനെ പിഎസ് മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ശിവഗംഗ എന്ന പിഞ്ചുകുഞ്ഞിനും ബൈക്കിടിച്ച് പരിക്കേറ്റത്.
തലക്കുപരിക്കേറ്റ കുട്ടിയെ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലൈസന്‍സില്ലാതെയും പ്രായപൂര്‍ത്തിയാകാത്തതുമായ ആണ്‍കുട്ടികള്‍ ലൈറ്റിടാതെ ബൈക്കില്‍ മൂന്നും നാലും പേര് കയറി അമിതവേഗതയില്‍ കാതടിപ്പിക്കുന്ന ശബ്ദത്തോടെ ചീറിപ്പായുകയാണെന്നും ലഹരി ഉപയോഗിച്ചുള്ള ഇത്തരം സംഘങ്ങള്‍ നാട്ടുകാര്‍ക്ക് തലവേദനയായിരിക്കുകയാണെന്നും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: