തൃപ്പൂണിത്തുറ: സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീട് നിര്‍മിക്കാന്‍ നിവൃത്തിയില്ലാതെ ഷെഡില്‍ കഴിയുന്ന ഉദയംപേരൂരിലെ വെട്ടിക്കാപ്പിള്ളി പികെഎംസിയിലെ ഐഷക്ക് ഹിന്ദു ബിസിനസുകാരുടെ കൂട്ടായ്മയായ ഹിന്ദു ഇക്കണോമിക് ഫോറം തൃപ്പൂണിത്തുറ ചാപ്റ്റര്‍ വീട് നിര്‍മ്മിച്ച് നല്കുന്നു. ഐഷയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എട്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിക്കുന്നത്.
എച്ച്ഇഎഫ് തൃപ്പൂണിത്തുറ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു ആര്. മേനോന്, സെക്രട്ടറി പി. രാമകൃഷ്ണന്, ട്രഷറര്‍ ആനന്ദ് വി.ആര്, എസ്. വേണുഗോപാല്‍, കെ.എസ്. രാമകൃഷ്ണന് എന്നിവരാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.
ഐടി മേഖലയിലെ ചില യുവാക്കളും ഇതിന് സഹായം നല്കി. 25 ന് രാവിലെ 9.30 ന് ഉദയംപേരൂരില്‍ നടക്കുന്ന ചടങ്ങില്‍ ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഡി. ഉണ്ണികൃഷ്ണന് താക്കോല്‍ദാനം നിര്‍വഹിക്കും. എച്ച്ഇഎഫ് ചാപ്റ്റര്‍ ഭാരവാഹികള്‍, അംഗങ്ങള്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അന്നേ ദിവസം രാവിലെ 10 ന് എച്ച്ഇഎഫ് സംസ്ഥാന ചാപ്റ്ററുകളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ യോഗം എന്‍എം റോയല്‍ കൗണ്ടിയില്‍ നടക്കും. ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നെടുമ്പാശ്ശേരിയില്‍ തുടങ്ങാനിരിക്കുന്ന 350 കോടിയുടെ ടൗണ്‍ഷിപ്പിനെ സംബന്ധിച്ചുള്ള പ്രവത്തനവും യോഗം ചര്‍ച്ച ചെയ്യും. എച്ച്ഇഎഫ് സംസ്ഥാന പ്രസിഡന്റ് എം.ഡി. ഉണ്ണികൃഷ്ണന്, സംസ്ഥാന സെക്രട്ടറി പ്രദീപ് ആലപ്പാട്ട്, ട്രഷറര്‍ ഉമേഷ് കമ്മത്ത്, തൃപ്പൂണിത്തുറ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു ആര്. മേനോന്, സെക്രട്ടറി പി. രാമകൃഷ്ണന്, എസ്. വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: