റാഞ്ചി: ഉയരങ്ങള്‍ കീഴടക്കുന്നത് ഹരമാക്കിമാറ്റിയ കേരളത്തിന്റെ സ്വന്തം മരിയ ജെയ്സണ്‍ ഇന്നലെ റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് മരിയയുടെ നേട്ടം.
മലയാളി പെണ്‍കൊടികള്‍ നേര്‍ക്കുനേര്‍ പോരാടിയ മത്സരത്തില്‍ 3.40 മീറ്റര്‍ താണ്ടിയ മരിയ 2011-ല്‍ സിഞ്ചു പ്രകാശ് ലുധിയാനയില്‍ സ്ഥാപിച്ച 3.35 മീറ്ററിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. 3.30 മീറ്റര്‍ ഉയരം കീഴടക്കി രേഷ്മ രവീന്ദ്രന് വെള്ളി നേടി. ലോംഗ്ജമ്പില്‍ കൈവിട്ട സ്വര്‍ണ്ണം ട്രിപ്പിള്‍ ജമ്പില്‍ നേടിയ അബ്ദുള്ള അബൂബക്കറും ഇന്നലെ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. തന്റെ അവസാന ദേശീയ മീറ്റിനിറങ്ങിയ അബ്ദുള്ള 15.30 മീറ്റര്‍ ചാടി പൊന്തിളക്കംചാര്ത്തി. ഝാര്‍ഖണ്ഡിന്റെ രാംദിയോ തിഗ 14.82 മീറ്റര്‍ താണ്ടി വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ സനല്‍ സ്കറിയ 14.70 ദൂരം കടന്ന് വെങ്കലം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: