ബെയ്റൂട്ട്: സൗദി അറേബ്യയിലെ അബ്ദുള്ള രാജാവിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഭീകരര്‍. പാശ്ചാത്ത്യരുമായി ചേര്‍ന്ന് മുസഌങ്ങളെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ, അമേരിക്കയുടെ വേലക്കാരന് മരിച്ചതില്‍ സന്തോഷിക്കുന്നുവെന്നാണ് ചില സംഘടനകള്‍ സോഷ്യല്‍ സൈറ്റുകളില്‍ എഴുതിയത്.
അല്‍ഖ്വയ്ദയടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി എടുത്തയാളാണ് അബ്ദുള്ള രാജാവ്. രാജാവിനെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് അബിദുള്ള രാജാവ് അവരെ ശക്തമായി നേരിടാന്‍ തുടങ്ങിയത്.
രണ്ട് പരിശുദ്ധ മോസ്ക്കുകളിലെ കള്ളന് മരിച്ചുവെന്നാണ് ഒരു ഭീകര സംഘടന എഴുതിയത്. ജീവിച്ചതും മരിച്ചതും അമേരിക്കയുടെ സേവകനായിട്ടാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചു.ജിഹാദികള്‍ക്കെതിരെ യുദ്ധത്തില്‍ മുന്പന് എന്നാണ് അബു ആസമിന്റെ ഭീകര സംഘടന പ്രഖ്യാപിച്ചത്. അയാള്‍ തന്റെ യുദ്ധവിമാനം സിറിയയിലേക്ക് അയച്ചു, മുസഌങ്ങളെ കൊല്ലാന്‍.. അവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: