ചേര്‍ത്തല: മരം വെട്ടുന്നതിനിടെ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമന സേനയെത്തി രക്ഷപെടുത്തി. കരുനാഗപ്പള്ളി പതാരം വീട്ടില്‍ അനസി (25)നെയാണ് അഗ്നിശമന സേന രക്ഷപെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗേള്‍സ് ഹൈസ്കൂളിന് സമീപം ഷെഡ് കെട്ടുന്നതിന്റെ ആവശ്യത്തിലേക്കായി മരം വെട്ടുകയായിരുന്നു. ശിഖരം ഒടിഞ്ഞ് താഴേക്ക് വീണ് അനസിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇതോടെ മരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങാനാവാതെ ഇയാള്‍ കുടുങ്ങി. മറ്റു തൊഴിലാളികള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് അഗ്നിശമന സേനയെത്തി വടം ഉപയോഗിച്ച് ശിഖരം മാറ്റുകയും വല ഉപയോഗിച്ച് ഇയാളെ താഴെയിറക്കുകയുമായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: