ചേര്‍ത്തല: വിദേശകമ്പനിക്കെതിരെ അനുകൂല വിധി സംബന്ധിച്ച യുവാവിന്റെ പാസ്പോര്‍ട്ട് കമ്പനി അധികൃതര്‍ തടഞ്ഞു, ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. കണ്ണങ്കര പുത്തന്‍തറയില്‍ ഐറിന് ബിജുവാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് ബിജു കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ദുബായില്‍ ജോലിക്ക് പോകുന്നത്. അവിടെ ഒരു കമ്പനിയില്‍ പൈപ്പ് ഫിറ്ററായാണ് ജോലി ലഭിച്ചത്. എന്നാല്‍ ദുബായില്‍ എത്തിയ ബിജുവിന് ഒരു ഷോപ്പിങ് മാളില്‍ സെയില്‍സ്മാനായാണ് കമ്പനി ജോലി നല്‍കിയത്.
അഞ്ചു മാസം ഇവിടെ ജോലി ചെയ്തിട്ടും കരാര്‍ പ്രകാരമുള്ള ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജു അവിടെ ലേബര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കമ്പനി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കി. പാസ്പോര്‍ട്ട് കമ്പനിയുടെ കൈവശം ആയതിനാല്‍ മറ്റ് ജോലികള്‍ തേടാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ ഭക്ഷണം കഴിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ബിജുവെന്നും, ഭര്‍ത്താവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: