ഹരിപ്പാട്: അഴിമതിക്കാരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാര്കോഴയില്പ്പെട്ട മന്ത്രി കെ.എം. മാണിയും രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം. വേലായുധന് ആവശ്യപ്പെട്ടു. ചെറുതന പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആയാപറമ്പ് വടക്കേക്കര കുറ്റിയില്‍ മുക്കില്‍ നടന്ന ജനമുന്നേറ്റ സദസും ചെറുതന മേഖല ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന 67 പേര്‍ക്ക് ബിജെപിയുടെ അംഗത്വ വിതരണവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. ചിത്രാംഗദന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: