ആലപ്പുഴ: മന്ത്രി കെ.എം. മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 27ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് ആര്‍എസ്പി- ബി പിന്തുണ നല്‍കുമെന്ന് പ്രൊഫ. എ.വി. താമരാക്ഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബാര്‍ കോഴ വിഷയത്തില്‍ മാണിയെ അടിയന്തരമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും വിദേശത്ത് കോടികളുടെ ബിനാമി ബിസിനസുകളുണ്ട്. ജനത്തെ കൊള്ളയടിച്ച് നടത്തുന്ന ഇത്തരം ഏര്‍പ്പാടുകളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി തയാറാകണം.
തെളിവു നല്കാന് താന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒത്തുകളി രാഷ്ട്രീയമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. പിണറായി വിജയനെ ലാവലിന്‍ കേസില്‍ നിന്ന് രക്ഷിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും താമരാക്ഷന്‍ പറഞ്ഞു.
2011ലെ ആന്റണി മന്ത്രിസഭയുടെ കാലത്ത് കേരളത്തില്‍ ബിസിനസ് സംരംഭം ആരംഭിക്കണമെങ്കില്‍ മന്ത്രിക്ക് 20 ശതമാനം ഷെയര്‍ നല്‍കണമെന്ന ദുരവസ്ഥയാണുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: