കോന്നി(പത്തനംതിട്ട): കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ രാഷ്ട്രീയ ആദര്‍ശം കപടമാണെന്ന് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോന്നി എസ്എഎസ് എസ്എന്‍ഡിപി യോഗം കോളജിലെ ലൈബ്രറി മന്ദിരത്തിന്റെയും പ്രവേശനകവാടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കെ.എം.മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴവിവാദത്തില്‍ സുധീരന്റെ മൗനം ഈ കപടമുഖമാണ് വെളിവാക്കുന്നത്.ബാര്‍ലൈസന്‍സ് വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം സംസ്ഥാനസര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.
നയരൂപീകരണമില്ലാത്തതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റ ഏറ്റവും വലിയ പരാജയം. എന്നാല്‍ കെ.എം. മാണി രാജിവെയ്ക്കണമോ വേണ്ടയോ എന്ന് അഭിപ്രായം പറയാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണിയെ തള്ളിപ്പറയാത്തതാണ് ബാലകൃഷ്ണപിള്ളയ്ക്ക് പ്രകോപനമായത്.ഫോണില്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ കഴിയാത്തതാണ്. തന്നെ അപഹാസ്യനാക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധമുണ്ട്. കേരളത്തില്‍ നടക്കുന്നത് ജനാധിപത്യമല്ല,തോന്ന്യവാസമാണ്. കോടതികള്‍കൂടി ഇല്ലായിരുന്നെങ്കില്‍ ജനങ്ങളുടെ സ്ഥിതി കൂടുതല്‍ മോശമാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: