ന്യൂദല്‍ഹി: പേറ്റന്റ് മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭാരതത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മരുന്ന് ഇറക്കും മുന്‍പു തന്നെ മരുന്ന് ഉത്പാദക കമ്പനികളുമായി വില ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. പേറ്റന്റ് മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള ഇത്തരത്തിലുള്ള നീക്കം ഇതാദ്യമാണ്.
രാജ്യത്തെ മരുന്ന് വിലകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടി(എന്‍പിപിഎ)യുമായി ചര്‍ച്ച നടത്തിയിരുന്നു. എത്ര തരം പേറ്റന്റ് മരുന്നുകളാണ് ഇപ്പോള്‍ ഭാരതത്തില്‍ ലഭ്യമായിട്ടുള്ളത്. അവയുടെ വിപണി ഓഹരി, വില, കാലാവധി എന്നീ കാര്യങ്ങളും സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. ക്യാന്‍സര്‍, എയ്ഡ്സ്, ഹെപ്പൈറ്ററ്റീസ് സി തുടങ്ങി ജീവന് ഭീഷണിയായിട്ടുള്ള രോഗങ്ങള്‍ക്കുള്ള, മരുന്നുകളുടെ വില കുറക്കുവാനാണ് ശ്രമിക്കുന്നത്. പേറ്റന്റ് മരുന്നുകള്‍ എന്‍പിപി പോളിസിക്ക് പുറത്താണ്. 348 അത്യന്താപേക്ഷിത മരുന്നുകളാണ് പട്ടികയില്‍ ഉള്ളത്.
മല്സരമേയില്ലാത്ത തരം പേറ്റന്റ് മരുന്നുകളെ നിയന്ത്രിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് ഇപ്പോള്‍ തേടുന്നത്. മരുന്നുകളുടെ വിലയും അവയുടെ വിപണനവും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. എന്‍പിപിഎ മരുന്നുകളുടെ വില നിയന്ത്രണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് കണ്ട്രോളര് ജനറലാണ് വിപണി അംഗീകാരം നല്‍കുന്നത്.
വിപണിയില്‍ പേറ്റന്റ് മരുന്ന് വില്‍ക്കുന്നത് വില നിയന്ത്രണത്തിന് അനുസൃതമായിരിക്കുന്നത് അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഗവേഷണത്തിനായി ദശലക്ഷക്കണക്കിന് ഡോളറുകള്‍ ചിലവിട്ടാണ് മരുന്ന് കണ്ടെത്തുന്നതും വികസിപ്പിക്കുന്നതെന്നതാണ് ഇവരുടെ വാദം.
അതുകൊണ്ട് തന്നെ 20 വര്‍ഷം ഇതില്‍ ഇവര്‍ക്ക് കുത്തകയുണ്ടായിരിക്കും. കുത്തകമൂലം മരുന്ന വില ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയെത്തുമെന്നാണ് പ്രതീക്ഷ. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ പേറ്റന്റ് മരുന്നുകളുടെ എണ്ണം 1300 ഉയര്‍ന്നു. 87,000 കോടി രൂപയുടെ വിപണിയാണ് ഇവിടെയുള്ളത്. ഈ സാഹചര്യത്തിലാണ് വില നിയന്ത്രണത്തിനായി മോദി സര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: