പാലാ: ധനമന്ത്രി കെ.എം.മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലായില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം.
മുത്തോലി, പൈക എന്നിവടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനുമുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരു ചേരികളിലായി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
പാലാ നഗരത്തില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയിട്ടില്ല.
മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാലാ നിയോജകമണ്ഡലത്തിനു പുറമെ മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, കടപ്ലാമറ്റം, വെളിയന്നൂര്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
27 നു ബിജെപി സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: