തലനാട്: ഗ്രാമപഞ്ചായത്തില്‍ തലനാട് വടക്ക് കള്ളുഷാപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം നക്കുന്നതായി ആരോപണം. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഷാപ്പ് മൂന്ന് വര്‍ഷം മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പൂട്ടിയതാണെന്നും ഇവര്‍ പറയുന്നു. കൂടാതെ ഷാപ്പിന് സമീപം ക്ഷേത്രവും എല്‍പി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാപ്പില് സര്‍ക്കാര്‍ നിയമം അനുസരിച്ചുള്ള ചെത്തുതൊഴിലാളി ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഒരാഴ്ച മുന്‍പ് ഷാപ്പ് തുറക്കുന്നതിന് ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ ചില എക്സൈസ് അധികാരികളുടെ പിന്തുണയോടെ ഷാപ്പ് തുറക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ഷാപ്പ് പ്രവര്‍ത്തിപ്പിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനിരിക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: