കാഞ്ഞിരപ്പള്ളി : പാലം വീതികൂട്ടി പണി പൂര്‍ത്തിയായി. പക്ഷേ തുറന്നുകൊടുക്കുന്നില്ല. മണ്ണാറക്കയം ബ്ലോക്ക് പടി റോഡില്‍ നിരന്തരം അപകടം സംഭവിക്കുന്നതിനാല്‍ ഒരുവര്ഷംമുന്പ് പൊതുമരാമത്ത് അധികൃതര്‍ വീതികൂട്ടി പണിത ചെറിയപാലമാണ് ഇതുവരെ തുറന്നുകൊടുക്കാത്തത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്െക്കത്തുന്നവരും ചെറിയ പാലം വഴിയാണ് കടന്നുപോകുന്നത്. പാലത്തിന്റെ വീതിക്കുറവും റോഡിലെ വളവും അപകടങ്ങള്‍ക്ക് കാരണമായതോടെയാണ് വീതി വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വിഴിക്കിത്തോട്ടിലേക്കും എരുമേലിയിലേക്കുമുള്ള സമാന്തരപാതയിലൂടെ വാഹനത്തിരക്ക് ഏറിയതോടെ പ്രദേശത്ത് അപകട നിരക്ക് വര്‍ധിച്ചിരുന്നു. പാലത്തിന്റെ വീതി കൂട്ടിയെങ്കിലും പഴയകൈവരി പൊളിച്ചു മാറ്റാത്തത് പ്രശ്നം സൃഷ്ടിക്കുന്നു. വീതി വര്‍ധിപ്പിച്ച ഭാഗം ടാറിങ് നടത്താത്തതോടെ കാടുകയറി ഗതാഗതവും അസാധ്യമായി. റോഡ് തുറന്നുനല്കാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: