ആലപ്പുഴ: ആലപ്പുഴ- കൊല്ലം ടൂറിസ്റ്റ് സര്‍വീസിന് 23 മുതല്‍ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് കൂടി. നിലവില്‍ ഒരു ബോട്ടാണ് സര്‍വീസ് നടത്തുന്നുത്. സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് പുതിയൊരു ബോട്ട് കൂടി സര്‍വീസ് തുടങ്ങുന്നത്. ആലപ്പുഴയില്‍ നിന്ന് രാവിലെ 10.30ന് സര്‍വീസ് തുടങ്ങും. ഇതേസമയത്ത് കൊല്ലത്ത് നിന്ന് മറ്റൊരു ബോട്ട് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തും. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. തൊണ്ണൂറ് യാത്രക്കാര്‍ക്ക് ഈ ബോട്ടില്‍ സഞ്ചരിക്കാം. തോട്ടപ്പള്ളി, കരുമാടിക്കുട്ടന് സ്മാരകം, തൃക്കുന്നപ്പുഴ കയര്‍ വില്ലേജ്, കായംകുളം കായല്‍, അമൃതപുരി, അഷ്ടമുടിക്കായല്‍ വഴിയാണ് ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് നടത്തുന്നത്.
പല്ലന കുമാരകോടിയില്‍ പാലം നിര്‍മ്മാണം നടക്കുന്നതിനാല്‍ മാസങ്ങളോളം ആലപ്പുഴ-കൊല്ലം സര്‍വീസ് മുടങ്ങിയിരുന്നു. പുതുവത്സരഘോഷത്തിന് സഞ്ചാരികള്‍ എത്തിയതോടെ വിദേശികള്‍ക്ക് പോലും ടിക്കറ്റ് കിട്ടാതെയായി. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയൊരു ബോട്ടും കൂടി ഏര്‍പ്പെടുത്തുന്നത്. ആലപ്പുഴ, കൊല്ലം സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റ് ലഭിക്കും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പിക്കുന്നതിന് 9400050324 (ആലപ്പുഴ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്), 9400050322 (ട്രാഫിക് സൂപ്രണ്ട്), 9400050387 (കൊല്ലം സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: