കലൂര്‍: സനാതന സന്ദേശം യുവാക്കള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ സന്യാസിമാര്‍ ശ്രമിക്കണമെന്നും യുവാക്കള്‍ സനാതനധര്മ്മത്തിനു വേണ്ടി നിലകൊള്ളണമെന്നും സംബോധ് ഫൗണ്ടേഷന് സംസ്ഥാന ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി അഭിപ്രായപ്പെട്ടു.
മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന സന്യാസിസമ്മേളനത്തില് യുവസമൂഹത്തിന് സന്യാസിമാരുടെ സന്ദേശം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേസമയം സിദ്ധാന്തവും പ്രയോഗവും വിവരിക്കുന്ന ഭഗവദ്ഗീത മതഗ്രന്ഥം എന്ന നിലയില്‍ നിന്നുയര്‍ന്ന് മനുഷ്യരാശിക്കുവേണ്ടി നിലകൊള്ളുന്ന ഗ്രന്ഥമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചിന്മയാമിഷന് റീജണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍, സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന പരിപാടിയില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വൃക്ഷങ്ങള്‍ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. വൃക്ഷപരിപാലനത്തെ ഉദാത്തമായി കണ്ടിരുന്ന ഒരു സംസ്കാരമാണ് നമ്മുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോഗതൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതിലുപരി തലമുറകളുടെ ഭദ്രതക്കുപകരിക്കുന്നതാകണം നമ്മുടെ ജീവിതാദര്ശമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സനാതനാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: