കോട്ടയം: 120-ാമത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി 8 മുതല്‍ 15വരെ പമ്പാനദിയുടെ കരയിലെ മാരാമണ്‍ മണപ്പുറത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 8ന് ഉച്ചക്ക് 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ്മാസഭയുടെ മേലദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, ഡോ. യൂയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, ദൈവശാസ്ത്ര പണ്ഡിതരും സുവുശേഷ പ്രസംഗകരുമായ ബിഷപ്പ് സിഫോ ഡി സിവ-സൗത്ത് ആഫ്രിക്ക, റവ.ഡോ. സാമുവല്‍ റ്റി. കമലേശന്-യുഎസ്എ, റവ.ഡോ. ദുഷന്ത റൊഡ്രിഗോ-ശ്രീലങ്ക എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍. 9ന് വൈകിട്ട് 6.30ന് ബിഷപ്പ് തോമസ് കെ. ഉമ്മന്‍ പ്രസംഗിക്കും. 10ന് രാവിലെ 10 മണിക്ക് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ സന്ദേശം നല്‍കും.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 6.30നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ബൈബിള്‍ ക്ലാസ്സും, കുട്ടികള്‍ക്കുള്ള പ്രത്യേക യോഗവും നടക്കം. 12ന് രാവിലെ 10ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ സിറിയന്‍ യാക്കോബായ സഭാദ്ധ്യക്ഷന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ പ്രസംഗിക്കും. ഉച്ചക്ക് 2ന് സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനത്തില്‍ ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലത്തെ യോഗത്തില്‍ മോറോന് മോര് ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയാര്‍ക്കീസ് ബാവ സന്ദേശം നല്‍കും.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് പുന്നയ്ക്കാട്, ലേഖക സെക്രട്ടറി രാജു എബ്രഹാം വെണ്ണിക്കുളം, സഞ്ചാര സെക്രട്ടറി റവ. ബിനു വര്‍ഗീസ്, റവ. ബോബി ഫിലിപ്പ്, കെ.കെ. റോയ്സണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: