ചാലക്കുടി: ടയോട്ട കിര്ലോസ്കര് മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്, ടയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ഡീലര്‍ ശൃംഖലയുമായി സഹകരിച്ച് പ്രത്യേക പരിശീലന മാതൃകയ്ക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ബോഡി & പെയിന്റ് ടെക്നീഷന്‍ ടയോട്ട – ടെക്നിക്കല്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് (ടി-ടെപ്) ചാലക്കുടി ഗവണ്മെന്റ് ഐടിഐയില്‍ തുടക്കമായി.
കേരള സര്‍ക്കാര്‍ തൊഴില്‍, പരിശീലന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐഎഎസ്, തൊഴില്‍, പരിശീലന വകുപ്പ് ഡയറക്ടര്‍ എ. ഷൈ്നമോള് ഐഎഎസ്, ടയോട്ട കിര്ലോസ്കര് മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹിതോഷി ഇവാനഗ, ടയോട്ട കിര്ലോസ്കര് പ്രൈവറ്റ് ലിമിറ്റഡ് ഡിജിഎം നീരജ് ശര്‍മ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതുവരെ 3700 വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിക്കു കീഴില്‍ പരിശീലനം നേടി. 2400 പേര്‍ക്ക് ടയോട്ട ഡീലര്‍ഷിപ്പുകളില്‍ ജോലി ലഭിച്ചു.
ഐടിഐകളിലെ സാങ്കേതികശേഷിയും തൊഴില്‍സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനു ലക്ഷ്യമിടുന്ന പദ്ധതിയില്‍ ടയോട്ട കിര്ലോസ്കര് മോട്ടോര്‍ 16 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ പരിശീലനമാണ് ലഭ്യമാക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ടി-ടെപ് ബോഡി & പെയിന്റ് പദ്ധതിക്കാണ് ചാലക്കുടിയില്‍ തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: