തിരുവനന്തപുരം: ബാര്‍ തുറക്കുന്നതിനൊ പൂട്ടുന്നതിനൊ താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി ചൈനാ സുനില്‍. ഇത്തരത്തില്‍ ഒരു വാഗ്ദാനവും താന്‍ നടത്തിയിട്ടില്ലെന്നും സുനില്‍ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡിസംബര്‍ 31ന് എറണാകുളത്ത് വച്ച് ഒരു യോഗവും നടന്നിട്ടില്ലെന്നും അനിമോനുമായി ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും സുനില്‍ പറഞ്ഞു. എല്ലാ ബാറുകളും തുറക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും സുനില്‍ പറഞ്ഞു. ബിജു രമേശ് പുറത്ത് വിട്ട തെളിവുകളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ച് മനസിലാക്കണമെന്നും പണം നല്കാന് താന്‍ ആരെയും സമീപിച്ചിട്ടില്ലെന്നും സുനില്‍ വ്യക്തമാക്കി.
അതിനിടെ ബിജു രമേശ് ആരോപിക്കുന്നതു പേലെ നെടുമ്പാശ്ശേരിയില്‍ വെച്ച് കെ.എം. മാണിക്ക് രണ്ടു കോടി നല്‍കിയിട്ടില്ല. മാണിയുമായി ഇതുവരെ സംസാരിച്ചിട്ടു പോലുമില്ലെന്നും ബിനോയ് പറഞ്ഞു.
ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലുള്ളത് ബാര്‍ ഉടമകളുടെ യോഗത്തിലെ സംഭാഷണമല്ലെന്നും ചിലരുടെ സ്വകാര്യ സംഭാഷണമാണെന്നും ബിനോയ് വ്യക്തമാക്കി. ആരോപണങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ വേണ്ടി കുറെ കാര്യങ്ങള്‍ പറയുന്നതല്ലാതെ അതില്‍ വാസ്തവുമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ബിനോയി പറഞ്ഞു.
അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ മന്ത്രിമാര്‍ക്ക് 35 കോടി നല്കാന് ബാര്‍ ഓണേഴ്സ് അസോസിയേഷന് തീരുമാനിച്ചിരുന്നതായി വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച അസോസിയേഷന് യോഗത്തിന്റെ ശബ്ദരേഖ ചൊവ്വാഴ്ചയാണ് ബിജു രേമശ് പുറത്തു വിട്ടത്. ധനമന്ത്രി കെ.എം. മാണി മൂന്ന് കോടിയിലേറെ കോഴ വാങ്ങിയെന്ന ആരോപണവും ചൊവ്വാഴ്ച ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: