കൊച്ചി: ബാറുടമ അനിമോന് മന്ത്രി കെഎം മാണിക്ക് കോഴ നല്‍കിയതിന്റെ ശബ്ദരേഖ പുറത്ത്. പുലര്‍ച്ചെ ഒരു മണിക്കാണ് താന്‍ അഞ്ചു കോടി പെട്ടിയിലാക്കി മാണിക്ക് വീട്ടിലെത്തി നല്‍കിയതെന്നും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയില്‍ നിന്ന് പലിശക്ക് വാങ്ങിയ പണമാണ് നല്‍കുന്നതെന്നും അനിമോന് പറയുന്നത് കേള്‍ക്കാം.
പണം നല്കുമ്പോള് ഉറപ്പു വേണമെന്ന് പറയുമ്പോള്‍ എല്ലാം ശരിയാക്കാമെന്ന് മാണി പറഞ്ഞതായും അനിമോന് പറയുന്നുണ്ട്. ബാറുടമകളുടെ യോഗത്തില്‍ അനിമോന് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. മാണിക്ക് താന്‍ കോഴ നല്‍കിയില്ലെന്ന് വിജിലന്‍സിനു മുന്‍പാകെ അനിമോന് നല്കിയ മൊഴിയാണ് ഇതോടെ പൊളിഞ്ഞത്. ഈ സംഭാഷണം ഇന്ന് ബിജു രമേശ് വിജിലന്‍സിന് കൈമാറും.പണം എണ്ണുന്ന യന്ത്രം വരെ മാണിയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഇതിലുണ്ട്.
ബാറുടമകളുടെ സംഘടന അറിയാതെ എലിഗന്റ്സ്് ബിനോയി, ജോമോന് എന്നിവരും നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് രണ്ടു കോടി നല്‍കിയതായും ഇതില്‍ കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: