കൊച്ചി: കൊച്ചി: കൊച്ചി മെട്രോക്ക് എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 470 കോടി രൂപ വായ്പ നല്‍കാനുള്ള തീരുമാനം ബാങ്കിനെ തകര്‍ക്കുമെന്ന് ആക്ഷേപം. 12 വര്‍ഷത്തെ കാലാവധിക്ക് 9.95 ശതമാനം പലിശക്ക് വായ്പ നല്‍കാനാണ് തീരുമാനം. ഇത്രയും ഭീമമായ തുക നല്‍കുന്നതോടെ ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും താളംതെറ്റും.
വായ്പ സര്‍ക്കാര്‍ തിരിച്ചടയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് യാതൊരു ഗ്യാരണ്ടിയുമില്ല.
സംസ്ഥാനത്ത് സര്‍ക്കാര്‍ മാറുമ്പോള്‍ ഈ തീരുമാനം നടപ്പിലാകുമോ എന്നും സംശയമുണ്ട്. യാതൊരു ഉറപ്പുമില്ലാതെ ഇത്രയും വലിയ തുക വായ്പ നല്‍കാനുള്ള നീക്കത്തില്‍ നിക്ഷേപകരും ആശങ്കയിലാണ്. 11 ശതമാനം വരെ പലിശയാണ് നിക്ഷേപകര്‍ക്ക് ബാങ്ക് നല്‍കുന്നത്. എന്നാല്‍ ഇതിലും കുറഞ്ഞ തുകക്ക് വന്‍തുക ദീര്‍ഘകാലത്തേക്ക് വായ്പ നല്‍കുന്നതോടെ ബാങ്ക് വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും.
ജില്ലാ സഹകരണ ബാങ്കിലുണ്ടാകുന്ന പ്രതിസന്ധി ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളേയും ഗുരുതരമായി ബാധിച്ചേക്കും. വിവരമറിഞ്ഞതോടെ സഹകരണ മേഖലയില്‍ നിന്ന് നിക്ഷപകരില്‍ പലരും പണം പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്പര്യപ്രകാരമാണ് ഇത്രയും ഭീമമായ തുക ബാങ്കില്‍ നിന്ന് നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. സഹകരണ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് ഈ വായ്പയെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
ഇന്നലെ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വായ്പക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുത്തു. വൈറ്റില-പേട്ട സ്ഥലമെടുപ്പിനാണ് തുക ഉപയോഗിക്കുകയെന്നും കെഎം ആര്‍എല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: