തൃശൂര്‍: കല്യാണ്‍ ജൂവല്ലേഴ്സ് സംസ്ഥാനത്തെ പാവങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു.
തൃശൂരില്‍ 35 സെന്റ് സ്ഥലം പദ്ധതിക്കായി കല്യാണ്‍ ജൂവല്ലേഴ്സ് ചെയര്മാന് ടി. എസ്. കല്യാണരാമന് കൈമാറി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 24 കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജൂവല്ലേഴ്സ് വീടുകള്‍ നിര്‍മിച്ചു നല്‍കും.
ആദ്യഘട്ടമായി 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നടപടികളിലൂടെ കണ്ടെത്തുന്നവര്‍ക്കായിരിക്കും വീടുകള്‍ കൈമാറുക. സര്‍ക്കാരില്‍ നിന്ന് ഭൂമി കിട്ടുന്നതിനനുസരിച്ച് തുടര്‍ന്നും അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കല്യാണ്‍ ജൂവല്ലേഴ്സ് ചെയര്മാന് ടി. എസ്. കല്യാണരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: