കൊച്ചി: മുസ്ലിം രാഷ്ട്രങ്ങളിലടക്കം ഹിന്ദു സര്‍വ്വകലാശാലകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാമെന്നിരിക്കെ ഭാരതത്തില്‍ ഹിന്ദുസംസ്കാരം പഠിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ സന്യാസസമൂഹം രംഗത്തുവരണമെന്ന് മാതാ അമൃതാനന്ദമയീ മഠം വൈസ് പ്രസിഡന്റ് സ്വാമി പൂര്‍ണാമൃതാനന്ദപുരി ആവശ്യപ്പെട്ടു. വിശ്വഹിന്ദുപരിഷത്ത് മാര്‍ഗ്ഗദര്‍ശകമണ്ഡലം സന്യാസി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന് ലോകത്തെ നയിക്കുന്നതിനാവശ്യമായ സംസ്ക്കാര സമ്പത്തും ശാസ്ത്രീയ സമ്പത്തുമുണ്ട്. ഇന്തോന്യേഷ്യയിലെ ബാലിയില്‍ 150 ആശ്രമാചാര്യകേന്ദ്രങ്ങളുണ്ട്. ഇവിടെ ഒരാളെ പോലും ഹൈന്ദവനിഷ്ഠയില്നിന്ന് വ്യതിചലിപ്പിക്കാന്‍ കഴിയുന്നില്ല. സന്യാസാചാര്യന്മാരുടെ പ്രവര്‍ത്തനമാണ് ഇതിന് കാരണം. ധര്മ്മരക്ഷാര്ത്ഥം സന്യാസിമാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍. ലോകത്തിനുവേണ്ടി ജീവിതം ഹോമിക്കാന്‍ തയ്യാറുള്ളവരാണ് സന്യാസിമാര്‍.
അത്തരക്കാര്‍ മാത്രമേ സന്യാസനിഷ്ഠ പാലിക്കേണ്ടതുള്ളൂ. ലോകത്തെ ദുഃഖങ്ങളുടെ പാഠങ്ങള്‍ അനുഭവത്തിലൂടെ പഠിക്കുകയാണ് ഒരു സന്യാസി ചെയ്യേണ്ടത്. സമൂഹത്തെ പഠിപ്പിക്കാമെന്നതും സമൂഹത്തിന് പെട്ടെന്ന് മാറ്റം വരുത്താമെന്നുമുള്ള ചിന്ത അസ്ഥാനത്താണ്. സമൂഹം പഠിച്ചുകൊള്ളും. അവരില്‍നിന്ന് സന്യാസിമാര്‍ക്കും പലതും പഠിക്കാനുണ്ട്. ജീവിതത്തിന്റെ ഓരോനിമിഷവും പ്രാര്‍ത്ഥനാനിര്‍ഭരമാക്കി ജിവിതം മുന്നോട്ട് നയിക്കുക എന്നതാണ് സന്യാസിയുടെ കടമ, അപ്പോഴാണ് സന്യാസ ജീവിതം ഉല്‍കൃഷ്ടമാകുന്നത്.
ഭാരതത്തിലെ വേദമന്ത്രങ്ങള്‍ ലോകം മുഴുവന്‍ ഉയരുന്നത് സന്യാസി ശ്രേഷ്ഠന്മാരുടെ യാത്രമൂലമാണ്. നമുക്ക് ഋഷിമാര്‍ തന്ന സംസ്കാരം തലമുറകളിലേക്ക് എങ്ങനെ പകര്‍ന്ന് നല്‍കാമെന്നതാണ് സമ്മേളനം ചര്‍ച്ചചെയ്യേണ്ടതെന്നും സ്വാമി പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 100 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. ബ്രഹ്മപത്മാനന്ദ സരസ്വതി വേദാനന്ദ, ശരത്താനന്ദ സരസ്വതി, കൃഷ്ണാനന്ദ സരസ്വതി, സുകൃതാനന്ദ സരസ്വതി എന്നിവരും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം. രാമചന്ദ്രന്, സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന് എന്നിവരും ഉദ്ഘാടന സഭയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: