പേരാവൂര്‍: നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടു പേര് മരിച്ചു.
രണ്ടുപേര്‍ക്ക് പരിക്കേറ്റു. നൂര്‍ (30), ഗോവിന്ദ് (30) എന്നിവരാണ് മരിച്ചത്. അസീസ്, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച അര്ത്ഥരാത്രിയോടെയായിരുന്നു സംഭവം. മാനന്തവാടി ഭാഗത്തുനിന്ന് ലോഡുമായി വന്ന ലോറി 27ാം മൈല്‍ സെമിനാരി വില്ലയ്ക്ക് സമീപമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. നൂര്‍ സംഭവസ്ഥലത്തും ഗോവിന്ദ് കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: